കളമശ്ശേരി : മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റില്‍. മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റില്‍. വീട്ടില്‍ വച്ച ജ്യോമെട്രി ബോക്സ് കണ്ട...
കളമശ്ശേരി : മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റില്‍. മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റില്‍. വീട്ടില്‍ വച്ച ജ്യോമെട്രി ബോക്സ് കണ്ടില്ല എന്ന കാരണത്താൽ പ്രായപൂര്‍ത്തി ആകാത്ത 11 വയസുള്ള മകനെ ദേഹോദ്രവം ഏല്പിക്കുകയും, വീടിന്‍റെ പുറത്തു കിടന്ന മരക്കഷ്ണം കൊണ്ട് കുട്ടിയുടെ കാലിലും ഇടത്തെ കൈത്തണ്ടയിലും അടിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ ഇടതു കൈ തണ്ടയുടെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടായി.
കുട്ടിയെ വെള്ളത്തില്‍ തല മുക്കി പിടിച്ചു ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതി കളമശ്ശേരി കുസാറ്റ് ഭാഗത്തു വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ(34) നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് വില്ലുപുരം സ്വദേശിയാണ്.
Key Words: Attack, Father Arrested
COMMENTS