E.Sreedharan about silverline project
പാലക്കാട്: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് അറിയാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ.റെയിലിന് പകരം താന്‍ സമര്‍പ്പിച്ച റെയില്‍ പാതയില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടെന്നും കെ.റെയില്‍ ഉപേക്ഷിച്ചുയെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുകയാണെങ്കില്‍ അതിന് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സെമി സ്പീഡ് പദ്ധതിയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ജാള്യത മറന്ന് ഈ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: E.Sreedharan, Silverline project, Central government, Kerala, K - Rail
COMMENTS