കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ എമ്പുരാന്‍ എത്തിയപ്പോള്‍ ഇരു കയ്യുംനീട്ടിയാണ് ആദ്യ ഷോ ആരാധകര്‍ സ്വീകരിച്ചത്. ചിത്രം പ്രതീക്ഷയ്‌ക്കൊപ്പം ...
കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ എമ്പുരാന്‍ എത്തിയപ്പോള്‍ ഇരു കയ്യുംനീട്ടിയാണ് ആദ്യ ഷോ ആരാധകര്‍ സ്വീകരിച്ചത്. ചിത്രം പ്രതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്നെന്നും ഗംഭീരമെന്നും ആദ്യ ഷോയ്ക്കുശേഷം നിരവധി പ്രതികരണം വരുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍, മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയും മുരളി ഗോപിയുടെ കിടിലന്‍ ഡയലോഗുകളും തിയറ്ററുകളില്‍ ആവേശത്തിന്റെ അലകടല്‍ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ 'എമ്പുരാന്‍' 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.
മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
Key Words: Empuraan, Movie
COMMENTS