വാഷിങ്ടന്‍ : ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് 14-ാമത്തെ കുട്ടി പിറന്നു. മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവ...
വാഷിങ്ടന്‍ : ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് 14-ാമത്തെ കുട്ടി പിറന്നു. മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നല്‍കിയത്. മസ്‌കും ഇക്കാര്യം എക്‌സിലൂടെ സ്ഥിരീകരിച്ചു.
സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മസ്‌കിനു ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട്.
2021ലാണ് ഇവര്‍ക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരുവര്‍ക്കും 2024ല്‍ ജനിച്ച അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോണ്‍ എക്‌സിലൂടെ പങ്കുവച്ചു.
Key Words: Elon Musk, Shivon Silis , New Baby
COMMENTS