കൊച്ചി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്...
കൊച്ചി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്.
ആനകളുടെ എഴുന്നെള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്‌ന വിമര്‍ശിച്ചു.
ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നല്‍കിയ ഉത്തരവിലാണ് നടപടി. നാട്ടാന പരിപാലനവും, ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.
Key words: Elephant, Temple, Supreme Court
COMMENTS