ED summons K.Radhakrishnan in Karuvannur bank scam
ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എം.പിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം നല്‍കി ഇ.ഡി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതടക്കമുള്ള അസൗകര്യം മാനിച്ചാണ് നടപടി.
നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലിലും അസൗകര്യം ചൂണ്ടിക്കാട്ടി നീണ്ടുപോകുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ഒരു നോട്ടീസും കൂടി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിതരായത്. ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുത്ത ശേഷമേ ഇനി കെ.രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകുകയുള്ളൂ.
ഇതോടെ ഏപ്രില്‍ ഏഴാം തീയതിക്ക് ശേഷമാകും ഇ.ഡി ഇനി നോട്ടീസ് നല്‍കുക. കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നതിന് മുന്‍പായാണ് കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചത്. തട്ടിപ്പ് നടന്ന കാലയളവില്‍ ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു കെ.രാധാകൃഷ്ണന്.
Keywords: ED, K.Radhakrishnan, Karuvannur bank scam, Later
COMMENTS