ന്യൂഡല്‍ഹി: എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ദില്ലി അന്ത...
ന്യൂഡല്‍ഹി: എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഫൈസിയെ പിടികൂടിയത്. ഇദ്ദേഹത്തെ ഇ ഡി വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
എം കെ ഫൈസിക്ക് നേരത്തെ തന്നെ ഇ ഡി സമൻസ് അയച്ചിരുന്നു. ബെംഗളൂരുവില്‍ വെച്ച് ഫൈസി അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ദില്ലിയില്‍ വെച്ചാണ് അധികൃതർ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം കെ ഫൈസിയെന്നും ആരോപണമുണ്ട്.
Key Words: ED, Arrest, SDPI , MK Faizi
COMMENTS