ന്യൂഡല്‍ഹി : മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമ...
ന്യൂഡല്‍ഹി : മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകള്‍ പലതും മുറിഞ്ഞു മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മ്യാന്‍മറിലുണ്ടായത്.
ഇന്ത്യൻ സമയം11.50ന് അനുഭവപ്പെട്ട ഭൂചലനം മിനിട്ടുകളോളം നീണ്ടുനിന്നു. ഇന്ത്യയിലും ബംഗ്ലാദേശ്, ലാവോസ്, തായ്‌ലൻഡ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Key Words: Earthquake, Myanmar, Death
COMMENTS