ന്യൂഡല്‍ഹി : ഒരാഴ്ചത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതാ വില്യംസിന് മടക്കയാത്ര വൈകിയത് 9 മാസത്തോളമായിരുന്നു. ഒടുവി...
ന്യൂഡല്‍ഹി : ഒരാഴ്ചത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതാ വില്യംസിന് മടക്കയാത്ര വൈകിയത് 9 മാസത്തോളമായിരുന്നു. ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ന് പുലര്‍ച്ചെയാണ് സുനിതയുള്‍പ്പെടെ നാലുപേരുടെ സംഘം ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഭൂമിയിലെത്തിയത്.
ഏറ്റവും ധീരയായ വനിത എന്നതുള്‍പ്പെടെ സുനിതയെ എല്ലാവരും പല വിശേഷണങ്ങള്‍ക്കൊണ്ടും പൊതിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഭൂമിയിലേക്ക് മടങ്ങിയ നാസ ബഹിരാകാശയാത്രികയും ഇന്ത്യന്‍ വംശജയുമായ സുനിതയുടെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഘോഷമാക്കി.
'ഭൂമി നിങ്ങളെ മിസ്സ് ചെയ്തു' എന്നാണ് പ്രധാനമന്ത്രി മോദി സുനിത വില്യംസിനെ സ്വാഗതം ചെയ്ത് എക്‌സില്‍ കുറിച്ചത്. സുനിതയ്‌ക്കൊപ്പമുള്ള ക്രൂ-9 അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
'ഭൂമി നിങ്ങളെ മിസ്സ് ചെയ്തു, സ്ഥിരോത്സാഹം യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ബഹിരാകാശയാത്രികര്‍ കാണിച്ചുതന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Prime Minister Narendra Modi, Sunita Williams
COMMENTS