Dr. George P Abraham found dead at his farm house
കൊച്ചി; വൃക്കരോഗ വിദഗ്ദ്ധന്‍ ഡോ.ജോര്‍ജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സീനിയര്‍ സര്‍ജനായ അദ്ദേഹത്തെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് കുറിപ്പിലുള്ളത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം അനുജനൊപ്പം ഫാം ഹൗസിലെത്തിയ ഡോക്ടര്‍ അനുജനെ പറഞ്ഞയച്ചിരുന്നു. പിന്നീട് രാത്രി വൈകിയാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കും.
Keywords: Dr. George P Abraham, Dead, Nephrologist, Farm house
COMMENTS