പാലക്കാട് : അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണം, മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ വനാതിർത്തിയോട് ചേ...
പാലക്കാട് : അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണം, മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ വനാതിർത്തിയോട് ചേർന്ന് മേയാൻ വിട്ടിരുന്ന കാളയെ ആണ് കാട്ടാന കുത്തിക്കൊന്നത്.
പാലൂർ സ്വദേശി ബാലന്‍റെ കാളയെയാണ് ആന കുത്തിയതായി സ്ഥിരീകരിച്ചത്. മേയാൻ വിട്ട കാള തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ആക്രമണം സ്ഥിരീകരിച്ചത്.
ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പിന്‍റെ പരിശോധയിലും സ്ഥിരീകരിച്ചു.
Key Words: Wild Animal Attack, Attappadi
COMMENTS