Devaswom board about Mohanlal issue
തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാട് വിവങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടന്‍ മോഹന്‍ലാല്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
നടന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും ഒരാള്‍ വഴിപാടിന് പണം അടയ്ക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുന്നതെന്നും രസീതിന്റെ ബാക്കി ഭാഗം എഴുതിച്ച ആള്‍ക്ക് കൈമാറുമെന്നും ദേവസ്വം വ്യക്തമാക്കി.
ഇതേപോലെ മോഹന്‍ലാല്‍ ഏര്‍പ്പാടാക്കിയ ആള്‍ക്ക് രസീത് കൈമാറിയതാണെന്നും അല്ലാതെ ദേവസ്വത്തിന് ഈ വിഷയത്തില്‍ വീഴ്ചയില്ലെന്നും നടന്‍ പ്രസ്താവന പിന്‍വലിക്കുമെന്ന് കരുതുന്നതായും ദേവസ്വം വ്യക്തമാക്കി. മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് രസീതാക്കിയത് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
Keywords: Devaswom board, Mohanlal, Mammootty, Receipt
COMMENTS