കോട്ടയം : ഡല്‍ഹി യാത്രാ വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിക്കാനാണ് ഡല്‍ഹ...
കോട്ടയം : ഡല്‍ഹി യാത്രാ വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിക്കാനാണ് ഡല്‍ഹി സന്ദര്‍ശനം നടത്തുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. കേന്ദ്ര സ്‌കീമില്‍ ഉള്‍പ്പെട്ട ആശാപ്രവര്‍ത്തകര്‍ കേരളത്തില്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത് തെറ്റാണോ' എന്നും വീണാ ജോര്‍ജ് ചോദിച്ചു.
തന്നെ ചില മാധ്യമങ്ങള്‍ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി തനിക്ക് എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്നും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ തനിക്ക് കഴിയില്ലെന്നും പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ റസിഡന്റ് കമ്മീഷണര്‍ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടിരുന്നു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം, ഇന്നലെ ഡല്‍ഹിയില്‍ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി ആരോപിച്ചു.
Key Words: Delhi Travel Controversy, Minister Veena George
COMMENTS