Delhi high court withdrawn juducial work from justice Yashwant Varma
ന്യൂഡല്‍ഹി: വസതിയില്‍ നിന്നും കണക്കില്‍പ്പെട്ടാത്ത വലിയ തോതിലുള്ള പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി ഹൈക്കോടതി. ഇനിയൊരു ഉത്തരവ് വരുന്നതുവരെ നടപടി തുടരുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം യശ്വന്ത് വര്‍മ്മയുടെ അധ്യക്ഷതയില്‍ അടുത്തിടെ പരിഗണിച്ച കേസുകള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഇതോടൊപ്പം യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്നും പൊലീസ് പകര്‍ത്തിയ ചിത്രങ്ങള്‍ സുപ്രീംകോടതിയും പുറത്തുവിട്ടു. ഇതില്‍ നോട്ടുകെട്ടുകള്‍ കത്തുന്ന ദൃശ്യങ്ങളുമുണ്ട്.
സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം സ്ഥലത്ത് എത്ര രൂപയുണ്ടായിരുന്നെന്ന് ഒഗ്യോഗിക കണക്കുകളില്ലെങ്കിലും ഏകദേശം 15 കോടിയോളം രൂപയുണ്ടായിരുന്നതായാണ് വിവരം.
Keywords: Delhi high court, Justice Yashwant Varma, Juducial work, Withdrawn
COMMENTS