2026-ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമന...
2026-ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.
അതേ സമയം പരമ്പരാഗത വൈരികളായ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് വീഴ്ത്തി യോഗ്യത പ്രവേശം അര്‍ജന്റീന ആഘോഷമാക്കി. 14 കളികളിലൂടെ 31 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.
.ലോകകപ്പിലേക്ക് ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഇറാന്‍, ആതിഥേയരായ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീവരാണ് നിലവില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് മത്സരങ്ങള്‍ നടക്കുക കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍. 48 ടീമുകളാണ് 2026 ലോകകപ്പിന് ഉണ്ടാകുക..
Key Words: Argentina, Football World Cup
COMMENTS