കൊല്ലം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ച...
കൊല്ലം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ പൂർണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലെ വിമർശനം നീണ്ടത് ഗോവിന്ദനിലേക്ക്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളിൽ ഇഴകീറി പരിശോധിച്ചു.
മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പക്ഷേ വിമര്‍ശന മുന മുഴുവൻ എം വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം.
Key Words : CPM, Party Meeting, MV Govindan
COMMENTS