ആലപ്പുഴ: എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്...
ആലപ്പുഴ: എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് അപകീർത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി.
കെ സി വേണുഗോപാലിന്റെ വക്കീല്‍ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കെ സി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും നേരത്തെ കെ സി വേണുഗോപാല്‍ പരാതി നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ.ആര്‍ സനല്‍കുമാര്‍,അഡ്വ.കെ ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Key Words: Court, Shobha Surendran, KC Venugopal
COMMENTS