ന്യൂഡല്‍ഹി :കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്ക...
ന്യൂഡല്‍ഹി :കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.
ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസും പങ്കെടുത്തു. വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായെങ്കിലും ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം.
വയനാട്ടിലെ ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്നും ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍ തേടിയെന്നും ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം മുന്‍പോട്ട് വച്ചെന്നുമാണ് വിവരം.
Key Words: Chief Minister Pinarayi Vijayan, Union Finance Minister Nirmala Sitharaman
COMMENTS