കല്‍പ്പറ്റ : ജനം ഒപ്പം നില്‍ക്കുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു വെല്ലുവിളിക്കും ദുരന്തങ്ങള്‍ക്കും കേരളത്തെ...
കല്‍പ്പറ്റ : ജനം ഒപ്പം നില്‍ക്കുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു വെല്ലുവിളിക്കും ദുരന്തങ്ങള്‍ക്കും കേരളത്തെ തോല്‍പ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കഴിഞ്ഞ വര്‍ഷം ഉണ്ടായ വന്‍ പ്രകൃതി ദുരന്തം ബാധിച്ചവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയര്‍ന്നുവരുന്ന മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.
മാത്രമല്ല, വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നതാണ് വയനാട് പുനരധിവാസം നല്‍കുന്ന സന്ദേശം. അസാധ്യമെന്ന് കരുതിയ ഈ ദൗത്യം എങ്ങിനെ സാധ്യമാക്കി? നമ്മുടെ ജനതയുടെ ഒരുമയും ഐക്യവും എന്നാണ് അതിന് ഉത്തരം. ജനസമൂഹത്തിന്റെ മനുഷ്യത്വത്തിനൊപ്പം സര്‍ക്കാരും കൂടെ നിന്നപ്പോള്‍ അസാധ്യമായത് സാധ്യമായി.
ദുരന്തവേളയിലെ അസാധാരണമായ രക്ഷപ്രവര്‍ത്തനത്തിനും രക്ഷപ്പെട്ടവരെ സഹായിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനത്തിനും കുടുക്ക പൊട്ടിച്ചു സമ്പാദ്യം നല്‍കിയ കുട്ടികള്‍ മുതല്‍ പ്രവാസികളോട് വരെ നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെല്ലാം ഒരുമിച്ചു നിന്നു. ദുരന്തമുഖത്ത് പുനരധിവാസം സര്‍ക്കാര്‍ പ്രധാനമായി കണ്ടപ്പോള്‍ വലിയ സ്രോതസ്സായി പ്രതീക്ഷിച്ചിരുന്നത് കേന്ദ്രസഹായം ആയിരുന്നു. എന്നാല്‍ 2221 കോടി രൂപ പുനരധിവാസത്തിന് കണക്കാക്കിയപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. നല്‍കിയ 529 കോടി രൂപയാകട്ടെ വായ്പയാണ്. അത് തിരിച്ചു കൊടുക്കേണ്ട തുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Wayanad Landslide, Wayanad Township, Pinarayi Vijayan
COMMENTS