Central minister Suresh Gopi visited ASHA workers
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആശമാരുടെ സമരത്തെ ആരും താഴ്ത്തി കെട്ടേണ്ടെന്നു പറഞ്ഞ അദ്ദേഹം അവരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്താല്‍ കേന്ദ്ര ഫണ്ട് തടയുമെന്നും പറഞ്ഞു.
ആശ പ്രവര്‍ത്തകര്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Suresh Gopi, ASHA workers, Strike, Thiruvananthapuram
COMMENTS