J.P Nadda about Asha worker's strike in Kerala
ന്യൂഡല്‍ഹി: കേരളത്തില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് കുടിശിക ഒന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. ഒരു മാസത്തോളമായി കേരളത്തിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശമാരുടെ വിഷയം രാജ്യസഭയില്‍ സന്തോഷ്‌കുമാര്‍ എം.പി അവതരിപ്പിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി.
കേരളത്തിനു നല്‍കാനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്ര വിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജെ.പി നഡ്ഡ വ്യക്തമാക്കി. എന്നാല്‍ പണം ചെലവഴിച്ചതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയിട്ടില്ലെന്നും നഡ്ഡ പറഞ്ഞു. നേരത്തെ ഈ വിഷയത്തില്‍ സുരേഷ് ഗോപി എം.പിയും നഡ്ഡയെ കണ്ടിരുന്നു.
അതേസമയം നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും 600 കോടിയിലധികം രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കാനുണ്ടെന്നും വിഷയത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ എം.പി പറഞ്ഞു.
Keywords: J.P Nadda, Rajyasabha, Asha workers, Strike, Kerala
COMMENTS