ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നി...
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോ സാധിക്കുവെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയില്‍ വ്യക്തമാക്കി.
ഭരണഘടനപ്രകാരം വാതുവയ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34-ാം എന്‍ട്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനും എന്തെങ്കിലും നിയമനിര്‍മാണം നടത്തുന്നതിനും സംസ്ഥാനങ്ങള്‍ക്കു മാത്രമേ അധികാരമുള്ളൂ.
ചില സംസ്ഥാനങ്ങള്‍ അതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 112 പ്രകാരം നടപടിയെടുക്കാന്‍ സാധിക്കും.
വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന തരത്തിലുള്ള ഗെയിമിംഗിന്റെ അപകടങ്ങളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Central Government, Gaming websites blocked
COMMENTS