CBFC bans TV broadcast of `Marco' movie
തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനായി തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടിയ ചിത്രം മാര്‍ക്കോ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് നടപടി.
ചിത്രത്തിന് തിയേറ്റര്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നായിരുന്നു കേരള കമ്മിറ്റിയുടെ തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസര്‍ പ്രതികരിച്ചു.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെ കാണാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും 10,000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമാണെന്നും ഇത് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റി സെന്‍സറിങ് നടത്തുന്ന രീതി ഇപ്പോള്‍ ഇല്ലെന്നും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായിതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണുള്ളതെന്നും അതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ സംസ്ഥാനത്ത് കുട്ടികളില്‍ അക്രമവാസന പെരുകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇത്തരം ചിത്രങ്ങളാണെന്നുള്ള അഭിപ്രായം വന്നിരുന്നു.
Keywords: CBFC, Marco movie, TV broadcast, Ban
COMMENTS