Cash found in Delhi high court judge's house
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത വന്‍തോതിലുള്ള പണം പിടിച്ചെടുത്തു. ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്നുമാണ് വന്‍തോതില്‍ പണം പിടിച്ചെടുത്തത്.
വീടിന് തീപിടുത്തമുണ്ടായത് കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടിയന്തര കൊളീജിയം വിളിച്ചു ചേര്‍ത്തു.
ഇതില്‍ യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കണമെന്നും, രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്. അതേസമയം വിഷയത്തില്‍ യശ്വന്ത് വര്‍മയുടെപ്രതികരണം ഇതുവരെ വന്നിട്ടില്ല.
Keywords: High court judge, Delhi, Cash, Supreme court
COMMENTS