തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗനിർണായത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗനിർണായത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിൽ നിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
സംഭവത്തിൽ ആക്രി വിൽപനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിർണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്‌ടിച്ചത്.
ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നൽകിയത്. ശരീരഭാഗങ്ങൾ ആണെന്ന് മനസ്സിലായതോടെ പ്രിൻസിപ്പൽ ഓഫിസിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകൾ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.
ഇന്നു രാവിലെ 10 മണിയോടെ പത്തോളജി ലാബിനു സമീപത്തെ സ്റ്റെയർകെയ്‌സിനു സമീപമാണ് ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ വച്ചിരുന്നത്. ഇതിനുശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകൾ മോഷണം പോയത്.
Key Words: Thiruvananthapuram Medical College Hospital,
COMMENTS