തിരുവനന്തപുരം: ഇനി കാണാൻ പോകുന്നത് എമ്പുരാനല്ലെന്നും എമ്പാം പുരാൻ ആയിരിക്കുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ' എമ്പുരാൻ ...
തിരുവനന്തപുരം: ഇനി കാണാൻ പോകുന്നത് എമ്പുരാനല്ലെന്നും എമ്പാം പുരാൻ ആയിരിക്കുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ '
എമ്പുരാൻ സിനിമയുടെ പേരിൽ തൻറെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് എത്തിയത്.
ഉദര നിമിത്തം ബഹുകൃത വേഷം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ തന്റെ വിമർശന പോസ്റ്റ് തുടങ്ങുന്നത്.
ഉത്തരത്തിലുള്ളത് എടുക്കാനും ആവില്ല കക്ഷത്ത് ഉള്ളത് പോവുകയും ചെയ്യും എന്ന അവസ്ഥയിലാണ് മോഹൻലാലും എമ്പുരാൻറെ അണിയറ പ്രവർത്തകരുമെന്ന് സുരേന്ദ്രൻ ആക്ഷേപിക്കുന്നു.
സിനിമ തൻറെ പ്രിയപ്പെട്ടവർക്ക് ഉണ്ടാക്കിയ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാൽ അതിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് പേസ്റ്റിലൂടെ പറഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് എത്തിയത്.
COMMENTS