BJP M.P Tejasvi Surya marries singer Sivasri Skandaprasad
ബംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയും കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരുവില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. ബംഗളൂരു സൗത്തില്‍ നിന്നുള്ള എം.പിയാണ് തേജസ്വി സൂര്യ.
ചെന്നൈ സ്വദേശിനിയായ ശിവശ്രീ സ്‌കന്ദപ്രസാദ് മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്. കര്‍ണ്ണാടക സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Tejasvi Surya, Sivasri Skandaprasad, Marriage
COMMENTS