തിരുവനന്തപുരം : മദ്യം വാങ്ങാന്‍ കാത്തുനില്‍ക്കുന്നവരുടെ നിരയില്‍ ആളുണ്ടെങ്കില്‍ രാത്രി 9 മണി കഴിഞ്ഞാലും ഔട്ട്ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ല...
തിരുവനന്തപുരം : മദ്യം വാങ്ങാന്‍ കാത്തുനില്‍ക്കുന്നവരുടെ നിരയില്‍ ആളുണ്ടെങ്കില്‍ രാത്രി 9 മണി കഴിഞ്ഞാലും ഔട്ട്ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്ന് ബെവ്‌കോ. വരിയിലെ അവസാനത്തെ ആള്‍ക്കും മദ്യം നല്‍കിയ ശേഷമേ കട അടയ്ക്കാന്‍ പാടുള്ളു എന്നാണ് വെയര്‍ ഹൗസ് മാനേജര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം. പുതിയ ഉത്തരവ് അനുസരിച്ച് തിരക്കുണ്ടെങ്കില്‍ ഈ സമയത്തിലും മാറ്റം വരും.
COMMENTS