പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍. ആരാധനാലയങ്ങളും വീടുകളുമെല്ലാം പുണ്യ ദിനങ്ങളെ ആത്മീയഭരിതമാക്കാനുള്ള അന്...
പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍. ആരാധനാലയങ്ങളും വീടുകളുമെല്ലാം പുണ്യ ദിനങ്ങളെ ആത്മീയഭരിതമാക്കാനുള്ള അന്തിമ ഒരുക്കത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് നോമ്പ് തുടങ്ങി, കേരളത്തില്‍ നാളെമുതലാണ് നോമ്പ്കാലം തുടങ്ങുക.
ഇത്തവണത്തെ നോമ്പുകാലം കഠിന ചൂടിലാകും. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടായിരുന്നു. നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും.
പലയിടത്തും ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് നിരീക്ഷണം.
വേനല്‍ കടുക്കുന്നത് സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ നോമ്പ് തുറ സമയത്ത് കൂടുതല്‍ ശുദ്ധജലം കുടിക്കണമെന്നും, പോലെയുള്ള ശരീരത്തിന് ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നുമാണ് ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്ന നിര്‍ദേശം.
Key Words: Believers, Ramadan Fasting
COMMENTS