തൃശൂര്‍ : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അഡ്മിനിസ്ട്രേറ്...
തൃശൂര്‍ : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് വാട്സ്ആപ്പ് മുഖേനെ കത്ത് നല്‍കി.
ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തു ടര്‍ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു. താന്‍ കാരണം ഒരു പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും ഉള്ള നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ബാലു പറഞ്ഞു.
Key Words: Balu, Caste Discrimination, Devaswom Administrator
COMMENTS