തിരുവനന്തപുരം : നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു മാസത്തിലേറെയായി ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക...
തിരുവനന്തപുരം : നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു മാസത്തിലേറെയായി ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് കടക്കുന്നു. ഇത് നേരിടാന്‍ സര്‍ക്കാര്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരത്താകെ പൊലീസ് സന്നാഹമാണ്. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
രാവിലെ ഒന്‍പതരയോടെ സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിച്ചു. ഇവര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകുന്നുണ്ട്.
ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് ഈ പരിശീലന പരിപാടിയെന്നാണ് ആരോപണം. 36 ദിവസമായ സമരം ഒത്തുതീര്‍പ്പാക്കാന്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം.
സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുന്‍പുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നല്‍കിയിരുന്നു.
Key Words: Asha Workers Strike, Secretariat
COMMENTS