Asha workers strike in loksabha today
ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. കെ.സി വേണുഗോപാല്‍, ശശി തരൂര്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആശമാര്‍ക്ക് 233 രൂപ മാത്രമാണ് ദിവസ വേതനമെന്നും അതും കൃത്യമായി കൊടുക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
വിഷയത്തില്‍ കേന്ദ്ര - കേരള സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുകയാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശമാര്‍ക്ക് മാസവേതനം 21,000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ടു.
തെലങ്കാന, കര്‍ണാടക, സിക്കിം സര്‍ക്കാരുകള്‍ അവര്‍ക്ക് വേതനം കൂട്ടി നല്‍കിയെന്നും അതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി വിഷയം മലയാളത്തില്‍ സഭയില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര - കേരള സര്‍ക്കാരുകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
തുടര്‍ന്ന് ശശി തരൂര്‍ എം.പിയും ആശമാര്‍ക്കുവേണ്ടി സഭയില്‍ വാദിച്ചു. അവര്‍ ഇന്ത്യന്‍ ആരോഗ്യരംഗത്തെ ഹീറോകളാണെന്നും കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
അവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ് അതുപോലും കൃത്യമായി ലഭിക്കുന്നില്ല. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരം നടത്തുന്നത്. സ്ത്രീകളായതുകൊണ്ടാണോ അവരുടെ സമരം അധികാരികള്‍ കാണാതെ പോകുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
Keywords: Lok sabha, Asha workers strike, K.C Venugopal, Shashi Tharoor, V.K Sreekandan
COMMENTS