Asha worker's strike: Government calls for discussion
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ രാപ്പകല്‍ സമരം 38 ദിവസത്തിലേക്ക് കടന്നപ്പോള്‍ ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നിരാഹാരത്തിലേക്ക് അടക്കം കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ഇന്ന് ഉച്ചയ്ക്ക് 12.30ന് എന്‍.എച്ച്.എം ഓഫീസിലാണ് ചര്‍ച്ച. എന്‍.എച്ച്.എം ഡയറക്ടറാണ് ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ അങ്ങേയറ്റം സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ആശമാര്‍ അറിയിച്ചു. നേരത്തെയും ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 38 ദിവസത്തോളമായി സമരം ചെയ്യുന്നത്.
Keywords: Asha workers, Strike, Government, Discussion
COMMENTS