Asha workers secretariat march today
തിരുവനന്തപുരം: ആശ പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഉപരോധം. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഉപരോധത്തില്‍ പങ്കെടുക്കും.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 36 ദിവസത്തോളമായി ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ രാപ്പകല്‍ സമരം നടത്തുകയാണ്.
അതേസമയം അങ്കണവാടി പ്രവര്‍ത്തകരും ഇന്നു മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങുകയാണ്. അടിയന്തര പ്രാധാന്യമുള്ള തങ്ങളുടെ 10 ആവശ്യങ്ങളടങ്ങിയ നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
Keywords: Asha workers, Secretariat march, Anganwadi strike
 

 
							     
							     
							     
							    
 
 
 
 
 
COMMENTS