സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ 50 ദിവസമായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ 50 ദിവസമായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ മുടിമുറിച്ചു പ്രതിഷേധിച്ചു. അനിശ്ചിതകാല രാപകല്‍ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശാ വര്‍ക്കര്‍മാര്‍ മുടിമുറിച്ചത്.
സമരവേദിക്കു മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് ഇവര്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സമരക്കാരില്‍ ഒരാള്‍ തലമുണ്ഡനം ചെയ്തു.
ഫെബ്രുവരി 10നാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയത്. ഓണറേറിയം 21000 ആക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, ഇന്‍സെന്റീവ് വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് അവരുടെ പ്രധാന ആവശ്യങ്ങള്‍.
കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ആശാ പ്രവര്‍ത്തകരും ഇടത് അനുഭാവികളാണ്. സമരത്തിനു വന്‍ ജനപിന്തുണയാണ് കിട്ടുന്നത്. എന്നിട്ടും സര്‍ക്കാര്‍ ഈ സമരം കണ്ടില്ലെന്നു നടിക്കുകയാണ്.
ഇടതുപക്ഷത്തുള്ളവര്‍ ഒഴികെ മിക്കവാറും രാഷ്ട്രീയ നേതാക്കള്‍ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സമരം പൊളിക്കാന്‍ സിഐടിയു മറുസമരവുമായി രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല.
എന്നാല്‍, ആശാ പ്രവര്‍ത്തകര്‍ കേന്ദ്ര സ്‌കീമിലെ ജീവനക്കാരാണെന്നും അവരുടെ ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
Summary: The Asha workers, who have been on strike for 50 days in front of the secretariat, cut their hair and protested against the policies of the government. The Asha workers cut their hair as part of the indefinite round-the-clock strike.
COMMENTS