തിരുവനന്തപുരം: സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കവെ ആശാ പ്രവര്‍ത്തകരുടെ സമരം ഇന്ന് അമ്പതാം നാളിലേക്ക്. ഇനിയും അനുകൂല നിലപാട് എടുക്കാത്ത സര്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കവെ ആശാ പ്രവര്‍ത്തകരുടെ സമരം ഇന്ന് അമ്പതാം നാളിലേക്ക്. ഇനിയും അനുകൂല നിലപാട് എടുക്കാത്ത സര്‍ക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാര്‍ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളാകും.
രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നത്. രാപകല്‍ സമരം നിരാഹാരത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയായപ്പോഴാണ് മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കുന്നത്. സമീപകാലകേരളം കണ്ട സഹനസമരത്തിന്റെ സാക്ഷ്യമാവുകയാണ് സെക്രട്ടേറിയറ്റ് നട. ഭരണസിരാകേന്ദ്രത്തിന്റെ പടിവാതില്‍ക്കല്‍ നീതിക്കായി മുറവിളിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ എത്രനാള്‍ സര്‍ക്കാര്‍ ഗൗനിക്കാതിരിക്കും എന്നതാണ് കണ്ടറിയേണ്ടത്.
Key Words : Asha Workers Ptotest
COMMENTS