കണ്ണൂര്‍ : ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനായ യുവാവ് കഞ്ചാവുമായി പിടിയിലായി. കണ്ണൂര്‍ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം ക...
കണ്ണൂര്‍ : ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനായ യുവാവ് കഞ്ചാവുമായി പിടിയിലായി. കണ്ണൂര്‍ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്‌സ് ഗ്രൂപ്പിലെ അംഗമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാന്‍ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ് ഫാസില്‍.
Key Words: Arrest, Ganja
COMMENTS