കൊച്ചി : ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്കില്‍ രാജ്യത്തെ പ...
കൊച്ചി : ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്കില്‍ രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ഓഫീസര്‍മാര്‍ പങ്കെടുക്കും
എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടും കേന്ദ്രസര്‍ക്കാരിനും എല്‍ ഐ സി ക്കും 100 ശതമാനത്തോളം ഓഹരിയുള്ള ഐ ഡി ബി ഐ ബാങ്കിലെ ഓഹരികള്‍ സ്വകാര്യ വിദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച് ഐ ഡി ബി ഐ ബാങ്കിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുക,
ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധു് ബാങ്ക്, യൂക്കോ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ പൊതു വിപണിയില്‍ വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 2023ല്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി സംഘടനകള്‍ ഒപ്പു വെച്ച പഞ്ചദിനവാരം ബാങ്കുകളില്‍ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുക, 31 വര്‍ഷം മുന്‍പ് നടപ്പാക്കിയ പെന്‍ഷന്‍ കരാര്‍ കാലോചിതമായി പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക് മാതൃകയില്‍ നടപ്പിലാക്കുക, പുറം കരാര്‍ നിയമനം ഉപേക്ഷിച്ച് ബാങ്കുകളില്‍ ഒഴിവുള്ള എല്ലാ തസ്തികകളിലും സ്ഥിരം നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക്.
Key Words : All India Bank Officers Association,Strike
COMMENTS