ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദിക...
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം.
ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാന്‍ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ബിഎല്‍എ തന്നെ ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റേയും യാത്രികരെ ബന്ദിയാക്കുന്നതിന്റേയും വീഡിയോ പുറത്തുവിട്ടിരുന്നു. ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കില്‍ സ്‌ഫോടനം നടക്കുന്നതും തുടര്‍ന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫര്‍ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
Key Words: Hostages, Pakistan Train Hijack, BLA
COMMENTS