Alappuzha bypass bridge collapse
ആലപ്പുഴ: ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപ്പാസില്‍ ബീച്ച് ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ നാല് ഗാര്‍ഡറുകളാണ് തകര്‍ന്നുവീണത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം സംഭവത്തില്‍ വിദഗ്ദ്ധസംഘം പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Keywords: Alappuzha bypass bridge collapse, Beach road, Collector
COMMENTS