തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ ജയിലില്‍ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയില്‍നിന്നാണ് അഫാന്‍ വീണതെന്നു ...
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ ജയിലില്‍ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയില്‍നിന്നാണ് അഫാന്‍ വീണതെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു മുന്‍പു ശുചിമുറിയിലേക്കു പോകണമെന്ന് അഫാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
കല്ലറയിലെ തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം.
Key Words: Afan, Prison, Venjarammudu Mass Murder
COMMENTS