Actress Soundarya's death: Complaint against actor Mohan Babu
ഹൈദരാബാദ്: നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമായിരുന്നെന്നും പരാതി. ഇതു സംബന്ധിച്ച് തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ചിട്ടിമല്ലു എന്ന ആളാണ് ഖമ്മം എ.സി.പിക്കും ജില്ലാ അധികാരിക്കും പരാതി നല്‍കിയത്.
സൗന്ദര്യ മരിച്ച് 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യയ്ക്കും സഹോദരനും ഉണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ അപകട മരണത്തില്‍ കലാശിച്ചതെന്നാണ് പരാതി.
ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നെന്നും ഇത് മോഹന്‍ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇവരുടെ മരണശേഷം ഇയാള്‍ ബലമായി ഈ വസ്തു എഴുതി വാങ്ങിയെന്നും പരാതിയിലുണ്ട്.
ഇയാളില്‍ നിന്നും ഈ ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യമുണ്ട്.
2004 ഏപ്രില്‍ 17 നാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ നടി സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ സൗന്ദര്യയും സഹോദരനുമടക്കം നാലുപേരാണ് മരിച്ചത്.
Keywords: Actress Soundarya, Death, Mohan Babu, Complaint, BJP
COMMENTS