കൊച്ചി : കളമശ്ശേരിയില്‍ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസില്‍ പിടിയിലായ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജ് സ...
കൊച്ചി : കളമശ്ശേരിയില്‍ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസില്‍ പിടിയിലായ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ലെന്നും അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും ആകാശിനൊപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നതെന്നും ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
എന്നാല്‍, എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും. തങ്ങള്‍ ഒളിവില്‍ പോയിട്ടില്ലെന്ന് എസ്എഫ്ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതാണെന്നാണ് ആദില്‍ പറയുന്നത്. ഹോസ്റ്റലില്‍ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടര്‍ ഓണ്‍ലൈന്‍ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നാണ് അനന്തു പറയുന്നത്.
അതേസമയം, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ കുടുക്കിയെന്ന എസ്.എഫ്.ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവര്‍ കേസില്‍ പങ്കുള്ളവര്‍ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലില്‍ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവില്‍ പിടിയിലായവര്‍ക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം കേസില്‍ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു.
Key Words: Abhiraj, SFI, Police Case, Kalamassery Polytechnic College
COMMENTS