താമരശ്ശേരി : വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഷഹബാസിന്റെ മൃതദേഹം ഖബറടക്കി. പാലോറക്കുന്നില...
താമരശ്ശേരി : വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഷഹബാസിന്റെ മൃതദേഹം ഖബറടക്കി.
പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് ഷഹബാസിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോള്‍ അകത്തുനിന്ന് ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചില്‍ കേള്‍ക്കാമായിരുന്നു. സ്ത്രീകള്‍ക്കും അയല്‍ക്കാര്‍ക്കും ഷഹബാസിന്റെ സഹപാഠികള്‍ക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്.
അല്‍പനേരം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയില്‍ നിസ്‌കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂര്‍ മദ്രസയിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സഹപാഠികളും കൂട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്.
അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് സഹപാഠികള്‍ മൃതദേഹത്തിനരിലേക്ക് എത്തിയത്. ഇതിനിടെ ഷഹബാസിന്റെ ഉപ്പ ഇക്ബാല്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീണ്ടും മദ്രസയിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷമാണ് ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയത്.
Key Words: Thamarassery Dispute, Shahbaz Death
COMMENTS