കണ്ണൂർ : പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന...
കണ്ണൂർ : പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Key Words: Farmer Died, Wild Boar Attack, Panur, Kannur
COMMENTS