കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുട്ടിയടക്കം 5 യാത്രക്കാര്‍ കുടുങ്ങി. ഇവരെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷമാണ്. ...
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുട്ടിയടക്കം 5 യാത്രക്കാര്‍ കുടുങ്ങി. ഇവരെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷമാണ്.
റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്.
യാത്രക്കാര്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് റെയില്‍വേ കണ്ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകുമെന്ന് അറിഞ്ഞതോടെ ട്രെയിന്‍ വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
Key words : Kannur Railway Station, Lift Stuck
COMMENTS