കണ്ണൂര്‍ : പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. കുഞ്ഞിനെ കൊന്നത് 12വയസുകാരിയെന്ന് പൊലീസ്. മരിച്ച കുഞ്ഞിന്റെ ...
കണ്ണൂര്‍ : പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. കുഞ്ഞിനെ കൊന്നത് 12വയസുകാരിയെന്ന് പൊലീസ്. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ്. തന്നോടുള്ള സ്‌നേഹം കുറയുമെന്ന ഭയമാണ് കുട്ടിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ കാര്‍ത്തിക് ഐപിഎസ് രാവിലെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
കുഞ്ഞ് മരിച്ചതിന് ശേഷം കിണറ്റില്‍ കൊണ്ടിട്ടതാണോ, വെള്ളത്തില്‍ മുങ്ങിമരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും.
പാപ്പിനിശ്ശേരിയില്‍ ഇന്നലെ രാത്രിയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. 12 വയസ്സുകാരിയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവര്‍.
Key Words: New Born Murder, Kannur
COMMENTS