അതിരപ്പിള്ളി : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. മൃഗസ്‌നേഹികളുടെ മനസില്‍ നൊമ്പരത്തിന്റെ മുറിപ്പാട് ശേഷിപ്പിച്ചാണ് കൊ...
അതിരപ്പിള്ളി : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. മൃഗസ്‌നേഹികളുടെ മനസില്‍ നൊമ്പരത്തിന്റെ മുറിപ്പാട് ശേഷിപ്പിച്ചാണ് കൊമ്പന്റെ മടക്കം. കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു ഈ കാട്ടാന.
മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ചികിത്സ നടത്തി വരുകയായിരുന്നു. മസ്തകത്തിലെ വ്രണത്തില്‍ പുഴുവരിക്കുന്ന നിലയില്‍ അതിരപ്പിള്ളിയില്‍ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്.
കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു
Key Words: Wild Tusker, Athirappilli
COMMENTS