എടക്കര : ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പന്‍ ചരിഞ്ഞു. എടക്കര മൂത്തേടത്ത് രണ്ടു മാസത്തോളമായി പ്രദേശത്തു വിഹരി...
എടക്കര : ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പന്‍ ചരിഞ്ഞു. എടക്കര മൂത്തേടത്ത് രണ്ടു മാസത്തോളമായി പ്രദേശത്തു വിഹരിച്ചു നടന്നിരുന്ന കാട്ടാനയാണ്. അര്‍ധരാത്രിയില്‍, തുറന്നു കിടന്നിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണാണ് ആന ചരിഞ്ഞത്.
അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു. രാത്രി കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ച ശേഷം പുലര്‍ച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു.
നീണ്ടു വളഞ്ഞ കൊമ്പുകള്‍ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാര്‍ കസേരക്കൊമ്പന്‍ എന്നു വിളിച്ചത്. ജനവാസ കേന്ദ്രങ്ങളില്‍നിന്ന് പിന്‍മാറാത്ത കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
Key Words: Wild Elephant Died, Kaserakkomban
COMMENTS