White House shares a video about deporting illegal immigrants
വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തില്‍ കയറ്റുന്നതിന്റെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. കയ്യിലും കാലിലും ചങ്ങലയിട്ട് കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കയറ്റിവിട്ടതിലുള്ള പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത്തരം ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. ഒരു പെട്ടിയില്‍ നന്ന് ഉദ്യോഗസ്ഥന്‍ നിരവധി ചങ്ങലകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും ഉണ്ട്.
സിഖ് മത വിശ്വാസികളെ തലപ്പാവ് അണിയാനും സമ്മതിച്ചിരുന്നില്ല. വിലങ്ങുകളുള്ളതിനാല്‍ സീറ്റില്‍ നിന്ന് അനങ്ങാന്‍ പോലും പറ്റിയിരുന്നില്ലെന്നും ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലായിരുന്നെന്നും തിരിച്ചെത്തിയര്‍ പറഞ്ഞിരുന്നു.
ഇതുവരെ 332 ഇന്ത്യാക്കാരെയാണ് ഇത്തരത്തില്‍ അമേരിക്ക നാടുകടത്തിയത്. ഇതില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമടങ്ങിയിരുന്നു.
Keywords: US, Illegal immigrants, Video, Deport, India
COMMENTS